രക്ഷപ്പെടാൻ മാനസിക പ്രശ്നം അഭിനയിക്കുകയാണ് ; വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുതെന്ന് ദൃശ്യയുടെ അമ്മ ദീപ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ. വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുതെന്ന് ദീപ പ്രതികരിച്ചു. കുതിരവട്ടത്തു നിന്നും രണ്ടു തവണയാണ് വിനീഷ് രക്ഷപ്പെട്ടത്. വിനീഷിനെ കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം. വിനീഷിന് മാനസിക പ്രശനങ്ങൾ ഇല്ലെന്നും രക്ഷപെടാൻ മാനസിക പ്രശ്നങ്ങൾ ഉള്ളതായി അഭിനയിക്കുകയാണെന്നും ദീപ സംസാരിക്കവേ വ്യക്തമാക്കി. പുറത്തിറങ്ങിയ ശേഷം കുടുംബത്തെ തീർത്തു കളയുമെന്ന് വിനീഷ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വിനീഷ് രക്ഷപ്പെട്ടതിന് ശേഷം കഴിഞ്ഞ മൂന്ന് മാസം ഭയന്നാണ് കഴിഞ്ഞിരുന്നതെന്നും ദീപ പറഞ്ഞു.

മുംബൈയിൽ നിന്ന് പിടിയിലായ പ്രതി വിനീഷിനെ ഇന്ന് തിരിച്ചെത്തിക്കും. രാവിലെ കോഴിക്കോട് എത്തിച്ച് വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കും. രക്ഷപ്പെടാനും ഒളിൽ കഴിയാനും മറ്റാരുടേയെങ്കിലും സഹായം കിട്ടിയേ എന്ന് അറിയാൻ ശ്രമം തുടരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി പ്രതിയെ പിടികൂടിയത് മൂന്ന് മാസങ്ങൾക്ക് ശേഷമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജി സുധാകരന് താക്കീതുമായി സിപിഎം ; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയുടെ...

0
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ്...

ആവര്‍ത്തിച്ചുള്ള പരാതികളില്‍ കാര്യമില്ലെന്ന പ്രതികരണം വേദനിപ്പിച്ചു ; രമേശ് ചെന്നിത്തലക്കെതിരെ അന്‍സിബ ഹസ്സന്‍

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ നടി അന്‍സിബ ഹസ്സന്‍. ആവര്‍ത്തിച്ചുള്ള പരാതികളില്‍...

അവയവക്കടത്ത് കേസില്‍ ഡോക്ടര്‍മാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണം കൂടുതൽ കർശനമാക്കി എൻഫോഴ്‌സ്‌മെന്റ്...

ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി ; സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ...

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ തെറ്റായ സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച്...