കടുവയെ പ്രകോപിപ്പിച്ച സംഭവം ; ദേശീയോദ്യാനത്തിലെ ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ: കടുവയെ പ്രകോപിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ദേശീയോദ്യാനത്തിലെ സഞ്ചാര പാതയിൽ കടുവയെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്ന വിനോദസഞ്ചാരികളിൽ ഒരാൾ ഒച്ചവെച്ചു.  പിന്നാലെ കടുവയുടെ ചിത്രവും ദൃശ്യങ്ങളും പകർത്താൻ ഡ്രൈവർ വാഹനം കടുവക്ക് അരികിൽ നിർത്തി.

മാത്രമല്ല, ശബ്ദമുണ്ടാക്കി കടുവയെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇതോടെ കടുവ വാഹനത്തിനുനേർക്ക് പാഞ്ഞടുക്കുകയും ചെയ്യുന്നതായിരുന്നു വൈറലായ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഡ്രൈവര്‍ അഫ്താബ് ആലം ആണ് അറസ്റ്റിലായത്. ഐ.എഫ്.എസ് ഓഫീസർ സുശാന്ത നന്ദയാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്.വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും സന്ദർശിക്കുമ്പോൾ നിയമങ്ങൾ പാലിക്കാത്തതിൽ നിരവധി പേർ പ്രതിഷേധം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...