പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കല്‍ ; സമയപരിധി 27 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊറോണ പടരുന്ന സാഹചര്യത്തില്‍ പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവറുടെ ക്യാബിന്‍ വേര്‍തിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിരുന്ന സമയപരിധി നീട്ടി. 15നു മുമ്പ് വേര്‍തിരിക്കണമെന്ന ഉത്തരവ് 27 വരെ നീട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് നേരത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും ഉത്തരവിനെതിരേ വാഹന ഉടമകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇതു നടപ്പാകുന്നില്ലെന്ന് പോലീസ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 15ന് മുമ്പ് വേര്‍തിരിക്കണമെന്ന പുതിയ ഉത്തരവിറക്കിയത്. യാത്രക്കാരും ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാനാണ് ഇത്തരത്തില്‍ ഒരു തീരുമാനം. ഇതുസംബന്ധിച്ച് 25വരെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തും.

ഓട്ടോറിക്ഷകള്‍, ടാക്‌സി വാഹനങ്ങള്‍, ബസുകള്‍ എന്നിങ്ങനെയുള്ള പൊതുഗതാതഗ സംവിധാനങ്ങളില്‍ ഡ്രൈവര്‍മാരുടെ ക്യാബിന്‍ പ്രത്യേകം വേര്‍തിരിക്കുന്നത് സമ്പര്‍ക്കം ഒഴിവാക്കുന്നതിനായാണ്. ഓട്ടോറിക്ഷകളില്‍ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് അടിയന്തരമായി ഡ്രൈവര്‍ ക്യാബിന്‍ മറയ്ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേ സമയം, ബസുകളില്‍ ഇത് വേഗത്തില്‍ നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് പറയുന്നത്.

ബസില്‍ ആളുകള്‍ കയറുന്നതും ഇറങ്ങുന്നതും ഡ്രൈവര്‍ക്ക് കാണുന്ന തരത്തില്‍ കണ്ണാടി ഉപയോഗിച്ചാവണം ക്യാബിന്‍ വേര്‍തിരിക്കേണ്ടത്. അതിനായി പ്രകാശം കടക്കുന്ന പ്ലാസ്റ്റിക് മാതൃകയിലുള്ള അക്രിലിക് ഷീറ്റ് ഉപയോഗിച്ച് ക്യാബിന്‍ മറയ്ക്കാനാണ് നിര്‍ദ്ദേശം. യാത്രക്കാരുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക, യാത്രയ്ക്കുശേഷം വാഹനം അണുമുക്തമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...