ഡ്രൈവർക്ക് കൊവിഡ് ; പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പാപ്പനംകോട് ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചു. ഇവിടെ അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. സുരക്ഷ ഉറപ്പാക്കണം എന്നവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജീവനക്കാർ ഡ്യൂട്ടിക്ക് കയറാത്തിനാൽ ഇന്ന് രാവിലെ സർവീസുകൾ പുറപ്പെട്ടില്ല. രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 17 പേരാണുള്ളത്. ഇവര്‍ ക്വാറന്‍റീനില്‍ പോകണമെന്നാണ് നിര്‍ദ്ദേശം.

രോഗം സ്ഥിരീകരിച്ച പാപ്പനംകോട് ഡിപ്പോ അണുവിമുക്തമാക്കും. രണ്ടാംനിര സമ്പർക്ക പട്ടികയിലും ജീവനക്കാർ ഉൾപ്പടെ നിരവധിയാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡ്രൈവർ ഭക്ഷണം കഴിച്ച ഹോട്ടലുകൾ കണ്ടെത്തി അണുവിമുക്തമാക്കും. വേണ്ടി വന്നാൽ അടച്ചിടും.

പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്ക് കോവിഡ് പരിശോധന നടത്തും. പാപ്പനംകോട് ഡിപ്പോയിലെ കെഎസ് ആര്‍ടിസി ജീവനക്കാരുടെ സമരം ന്യായമാണെന്ന്  ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. ജീവനക്കാർ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കും. കൊവി‍ഡ് ഡ്യൂട്ടിയിലുള്ളവർക്ക് മതിയായ സുരക്ഷ ഒരുക്കും. ബസുകളിൽ ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ ഒരുക്കുമെന്നും സമരം പിൻവലിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...