തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു ; യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് യുവതി മരിച്ചു. കോട്ടയം വെച്ചൂര്‍ സ്വദേശിനി രാഖി എന്ന അഹല്യാദേവിയാണു മരിച്ചത്. ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചപ്പോള്‍ രാഖി സ്‌ട്രെച്ചറില്‍ നിന്നു തെറിച്ചു വീഴുകയായിരുന്നു. യുവതിയുടെ മൃതദേഹം തുറവൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം വെച്ചൂരിലെ വീട്ടില്‍ നടത്തും.

ഭര്‍ത്താവും ഒരു കുട്ടിയുമുള്ള രാഖി തണ്ണീര്‍മുക്കത്തെ അമ്മയുടെ വീട്ടില്‍ വെച്ച്‌ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ആദ്യം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ അരൂരില്‍ ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന ഡ്രൈവര്‍, യുവതിയുടെ പിതാവ്, അമ്മയുടെ സഹോദരന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. പിതാവിനെ തുറവൂര്‍ ആശുപത്രിയിലും അമ്മയുടെ സഹോദരനെ ചേര്‍ത്തല കെവിഎം ആശുപത്രിയിലും പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...