സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സ്വകാര്യ ബസ് അപകടകത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇറക്കത്തിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. കോട്ടയം ഇടമറ്റത്ത് വെച്ച് ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു. ഇതോടെ കലുങ്കിലേക്ക് ഇടിച്ചുകയറി. മുന്നിലുണ്ടായിരുന്ന തെങ്ങിലും ബസിടിച്ചു. ബസിലെ യാത്രക്കാര്‍ക്കും പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല. വലിയ ഇറക്കമല്ലാത്തതിനാലും ബസ് മറിയാത്തതിനാലുമാണ് വലിയ അപകടമൊഴിവായത്. ബസിന്‍റെ ഡ്രൈവറിരുന്ന ഭാഗമാണ് കലുങ്കിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാര്‍ത്ഥികളടക്കമുള്ള പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...