കോന്നി എലിയറക്കലിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി എലിയറക്കലിൽ ഗ്യാസ് കയറ്റി വന്ന ലോറിയും സിമെന്റ് മിക്സിങ് മിഷീനുമായി വന്ന ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ഗ്യാസ് ലോറിയുടെ ഡ്രൈവർ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സുധീർ (47)നാണ് പരിക്കേറ്റത്. മൂന്ന് മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്നും ഗ്യാസ് കയറ്റി വന്ന ലോറിയിൽ എതിരെ മിക്സിങ് മിഷീൻ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗ്യാസ് കൊണ്ടുവന്ന ലോറിയുടെ ക്യാബിൻ ഒരു ഭാഗം തകർന്നിരുന്നു. കോന്നി പോലീസ്, കോന്നി അഗ്നിരക്ഷാ സേന എന്നിവരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ലോറിയുടെ ക്യാബിൻ വെട്ടിപൊളിച്ചാണ് ഡ്രൈവറെ രക്ഷപെടുത്തിയത്. തുടർന്ന് ഇരുവാഹനങ്ങളും റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് മണിക്കൂറുകളോളം തടസപെട്ട ഗതാഗതം പുനസ്ഥാപിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...

ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളില്‍ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

0
ആറന്മുള : ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ...

കല്ലേലി – അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വനം വകുപ്പ്

0
കോന്നി : വനപാതയായ കല്ലേലി അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള വാഹന യാത്രയ്ക്ക്...