വളർത്തുനായയെ കൊണ്ടുപോകാൻ ആംബുലൻസ് ദുരുപയോഗം ചെയ്തു ; ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെലങ്കാനയിൽ വളർത്തുനായയെ കൊണ്ടുപോകാൻ ആംബുലൻസ് ദുരുപയോഗം ചെയ്ത ഡ്രൈവർ അറസ്റ്റിൽ. മഡിനഗുഡയിൽ നിന്ന് ഹിമായത്ത്‌നഗറിലേക്ക് പോവുകയായിരുന്ന ആംബുലൻസ് പഞ്ചഗുട്ട ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് പതിവ് പരിശോധനക്കായി പോലീസ് തടഞ്ഞത്. ഗുരുതരാവസ്ഥയിലുള്ള രോഗിയാകും വണ്ടിക്കുള്ളിലെന്ന് കരുതി പെട്ടെന്ന് പരിശോധിക്കാനെത്തിയ പോലീസുകാർ വളർത്തുനായയെ കണ്ട് ഞെട്ടി. നായയെ ശസ്ത്രക്രിയക്കായി മഡിനഗുഡയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് ഡ്രൈവറായ ലക്ഷ്മിനാരായണൻ പോലീസിനോട് പറഞ്ഞത്. ഗതാഗതക്കുരുക്ക് ഒഴിവാക്കി പെട്ടെന്ന് എത്താനാണ് സൈറൺ ഇട്ടതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. വാഹനം പിടിച്ചെടുത്ത പോലീസ് ലക്ഷ്മി നാരായണനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കാനായി എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനാണ് ആംബുലൻസുകൾക്ക് പ്രത്യേക പരിഗണന നൽകുന്നത്. വ്യക്തിപരമായ കാര്യങ്ങൾക്കായി ഇത് ദുരുപയോഗം ചെയ്യുന്നത് അധാർമികമാണെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ ജോയൽ ഡേവിസ് പറഞ്ഞു. ഇത്തരം ദുരുപയോഗം തടയാനായി ആംബുലൻസ് ഡ്രൈവർമാരുടെ പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...