മഴയത്ത് വാഹനാഭ്യാസം ; യുഎഇയിൽ 24 വാഹനങ്ങൾ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ദുബായ് : മഴ സമയത്ത് റോഡില്‍ അഭ്യാസ പ്രകടനം നടത്തിയ 24 വാഹനങ്ങള്‍ ദുബായ് പോലീസ് പിടിച്ചെടുത്തു. വാഹന ഉടമകള്‍ക്ക് കനത്ത പിഴയും ചുമത്തി. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പും നൽകി. ഗതാഗത നിയമങ്ങൾ കാറ്റില്‍പ്പറത്തി വാഹനങ്ങളുമായി റോഡില്‍ ഇറങ്ങി മഴക്കാലം ആഘോഷമാക്കിയവരാണ് പിടിയിലായത്. 19 കാറുകളും അഞ്ച് മോട്ടോര്‍ ബൈക്കുകളുമടക്കം 24 വാഹനങ്ങളാണ് ദുബായ് പോലീസ് പിടിച്ചെടുത്തത്. വാഹന ഉടമകള്‍ക്ക് 50,000 ദിര്‍ഹം വീതം പിഴ ചുമത്തുകയും ചെയ്തു.

പിഴ പൂര്‍ണമായും അടച്ചാല്‍ മാത്രമേ വാഹനങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. പ്രധാന റോഡുകളില്‍ അഭ്യാസ പ്രകടനം നടത്തിയ വാഹനങ്ങളുടെ ദൃശ്യങ്ങൾ പോലീസ് സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മഴക്കാലത്ത് വാഹനങ്ങളുമായി റോഡില്‍ ഇറങ്ങി അഭ്യാസ പ്രകടനം നടത്തരുതെന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പോലീസ് ചൂണ്ടികാട്ടി. ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച് മാത്രം വാഹനം ഓടിക്കണമെന്നും ദുബായ് പോലീസ് പൊതുജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുനാട് – അത്തിക്കയം റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയായി കാടുവളരുന്നു

0
പെരുനാട് : മുക്കട - പെരുനാട് ശബരിമല പാതയുടെ ഭാഗമായ പെരുനാട്...

നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശിയായ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലെ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ഫേവ തടാകത്തിൽ...

പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍...

‘പൊതിച്ചോർ’ പരാമർശം : ജി. സുധാകരനെതിരെ സിപിഎം ; എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്

0
ആലപ്പുഴ : മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന...