ഡി.ആർ.ഡി.ഒ.യുടെ ഡാറ്റ ചോർന്നതായി സംശയം; ഡാർക്ക് വെബിൽ 8000 ഡോളറിന് വിൽപ്പനയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് ഓർഗനൈസേഷനുമായും (ഡി.ആർ.ഡി.ഒ.) പ്രതിരോധ മേഖലയുമായും ബന്ധപ്പെട്ടതെന്ന് കരുതുന്ന ഏകദേശം 31 ജി.ബി. ഡേറ്റ ചോർന്നതായി സംശയം. ഇത് ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന അലിബൈ ഗ്ലോബൽ ത്രെട്ട് ഇന്റലിജൻസ് ഗ്രൂപ്പ് എന്ന സ്ഥാപനം കണ്ടെത്തിയത്. 8000 ഡോളറിന് വിൽപ്പനയ്ക്കുവെച്ച ഡേറ്റയുടെ സാംപിൾ പേജുകളും ഡാർക്ക് വെബിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ, നിയന്ത്രിതമായിമാത്രം കൈമാറുന്ന വിവരങ്ങൾ ഉൾപ്പെടുന്നതായാണ് വ്യക്തമാക്കുന്നത്. ഇവയിൽ ചിലതിൽ മുതിർന്ന ശാസ്ത്രജ്ഞരുടെ ഒപ്പുകളും അനുമതികളും അടങ്ങിയിട്ടുണ്ട്.

മിസൈൽ വിവരങ്ങൾ ഉൾപ്പെടെയുള്ളവ ഡേറ്റയിലുണ്ടെന്നാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നവരുടെ അവകാശവാദം. രണ്ടാഴ്ചയായി ഈ ഡേറ്റ വിൽപ്പനയ്ക്കുണ്ടെന്നാണ് അലിബൈ കണ്ടെത്തിയത്. കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട് രേഖകൾ ചോർന്ന് ഈ മാസം ആദ്യം ഡാർക്ക് വെബിലെത്തിയിരുന്നു. വേൾഡ് ലീക്സ് എന്ന റാൻസംവേർ സംഘമാണ് ഡേറ്റ പുറത്തുവിട്ടത്. കമ്പനിസ്ഥിരമായി ചെയ്യുന്ന ഡാർക്ക്‌ വെബ് സ്കാനിങ്ങിനിടെയാണ് ­ഡി.ആർ.ഡി.ഒ.യുടെ വിവരങ്ങൾ ലഭിച്ചത്.

എൻക്രിപ്റ്റഡ് ഹാൻഡിൽ വഴിയാണ് ഡേറ്റ ഡാർക്ക് വെബിൽ എത്തിയിട്ടുള്ളത്. ഇവ യഥാർഥരേഖ തന്നെയാണോയെന്ന് ഉറപ്പാക്കാനായിട്ടുമില്ല. രേഖകളുടെ വിശദ ഫൊറൻസിക് പരിശോധനകൾ നടത്തിയാലേ രേഖകൾ ചോർത്തിയതാണോ എന്നുള്ളത് ഉൾപ്പെടെ വ്യക്തമാകൂവെന്ന് കമ്പനി അധികൃതർ പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...