ആലപ്പുഴ: കുളത്തില്‍ വീണതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ ജമാലുദ്ദീന്‍ ജുമുഅ മസ്‌ജിദിന് വടക്കുവശം ആദില്‍മന്‍സിലില്‍ അബ്‌ദുല്‍ റഹീമിന്റെ (ടാക്‌സി ഡ്രൈവര്‍ തമ്പി) മകന്‍ മുഹമ്മദ് ആസിഫ്(13) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച കുളത്തില്‍ വീണതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് പടിഞ്ഞാറെ ശാഫി ജമാഅത്ത് കബര്‍സ്‌ഥാനില്‍ നടക്കും. മാതാവ് – ബുഷ്‌റ. സഹോദരി – സുഹാന.
കുളത്തില്‍ വീണ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു
RECENT NEWS
Advertisment