യു.എസ് ഉപേക്ഷിച്ച ഹെലികോപ്റ്ററില്‍ പറന്നു : മൂന്ന് താലിബാന്‍ അംഗങ്ങള്‍ അപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടു. നേരത്തെ അമേരിക്കന്‍ സൈന്യം ഉപേക്ഷിച്ച്‌ പോയ ഹെലികോപ്റ്റര്‍ ആയിരുന്നു ഇത്. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയുടെ ഉള്ളില്‍ വെച്ചായിരുന്നു അപകടമെന്നും സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നും അഫ്ഗാനിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ഒരു വര്‍ഷം മുമ്പ് അഫ്ഗാനില്‍ അധികാരം സ്വന്തമാക്കിയ താലിബാന്‍ യു.എസ് സേന രാജ്യത്ത് ഉപേക്ഷിച്ച്‌ പോയ ആയുധങ്ങളും ഹെലികോപ്റ്ററുകളും മറ്റും കൈക്കലാക്കിയിരുന്നു. എന്നാല്‍ ഇവയില്‍ എത്രയെണ്ണം ഇന്ന് പ്രവര്‍ത്തനക്ഷമമാണെന്ന് വ്യക്തമല്ല. ചില മിലിട്ടറി ഉപകരണങ്ങളില്‍ മനഃപൂര്‍വം തകരാര്‍ വരുത്തിയ ശേഷമായിരുന്നു യു.എസ് സൈന്യം അഫ്ഗാനില്‍ നിന്ന് മടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....