കുളത്തില്‍ വീണ് നാല് വയസുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വെമ്പായം : കാല്‍വഴുതി കുളത്തില്‍ വീണ് നാല് വയസുകാരന്‍ മരിച്ചു. തേക്കട കുളക്കോട് മുനീറയുടെ മകന്‍ ലാലിന്‍ മുഹമ്മദാണ് (4) മരിച്ചത്. തേക്കട കുളത്തിന്‍കര പെരുമ്ബിലാംകോട് കുളക്കോട് അങ്കണവാടിക്ക് സമീപമായിരുന്നു അപകടം. വൈകീട്ട് മുനീറ പാല്‍ വാങ്ങുന്നതിനായി കുട്ടിയെ 500 മീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടിലേക്ക് വിട്ടു. ഏറെ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാല്‍ മൂത്ത മകന്‍ ലല്ലു അന്വേഷിച്ചു പോയി. റോഡിന് സമീപത്തെ കുളത്തിന്റെ കരയില്‍ വാഴയുടെ ചുവട്ടില്‍ പാല്‍ ഇരിക്കുന്നത് കണ്ട് ലല്ലൂ കുളത്തിലേക്ക് നോക്കിയപ്പോള്‍ മുഹമ്മദ് ലാലിന്‍ കുളത്തില്‍ കിടക്കുന്നത് കാണുകയായിരുന്നു.

ലല്ലൂ വിവരം അമ്മയെ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ മുനീറയുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ കുളത്തില്‍ നിന്നെടുത്തത്. കുട്ടിയെ 108 ആംബുലന്‍സില്‍ കന്യാകുളങ്ങര ആശുപത്രിയിലെത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാല്‍ വാങ്ങി വീട്ടിലേക്ക് പോകും വഴി മുഹമ്മദ് ലാലിന്‍ കുളത്തിലേക്ക് എത്തി നോക്കിയപ്പോള്‍ കാല്‍ വഴുതി വീണതാകാമെന്ന് നാട്ടുകാര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

0
പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...