മുളപ്പിച്ച ചെറുപയർ കൊണ്ടൊരു ഹെൽത്തി സാലഡ് ; റെസിപ്പി

For full experience, Download our mobile application:
Get it on Google Play

ദിവസവും ഒരു നേരമെങ്കിലും സാലഡ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ധാരാളം പോഷകങ്ങളും നാരുകളും നിറഞ്ഞതിനാൽ ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് സാലഡ്. സാലഡുകൾ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സാലഡ് കഴിക്കണം. സാലഡിൽ തക്കാളി, ഉള്ളി, കാബേജ്, ബ്രൊക്കോളി, പഴങ്ങൾ എന്നിവ ഉൾപ്പെടുത്താം. മുളപ്പിച്ച ചെറുപയർ കൊണ്ട് വളരെ ഹെൽത്തിയായൊരു സാലഡ് പരിചയപ്പെട്ടാലോ.

വേണ്ട ചേരുവകൾ…

ചെറുപയർ                      100 ഗ്രാം
തക്കാളി                              ഒന്ന്
ക്യാരറ്റ്                                ഒന്ന്
പച്ചമുളക്                            രണ്ട്
നാരങ്ങ                             1 എണ്ണം
മല്ലിയില, ഉപ്പ്                   ആവശ്യത്തിന്
വെള്ളരി                          1 എണ്ണം

തയ്യാറാക്കുന്ന വിധം

തലേദിവസം രാവിലെ വെള്ളത്തിൽ ഇട്ടുവച്ച ചെറുപയർ രാത്രി വെള്ളം കളഞ്ഞു വെയ്ക്കുക. അത് രാവിലെ ആകുമ്പോഴേക്കും പയർ മുളച്ചിട്ടുണ്ടാകും. മുളച്ച ചെറുപയർ ഇഡ്ഡലിത്തട്ടിൽ വെച്ച് ആവി കേറ്റുക(10മിനിറ്റ്). ഇനി ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി,ക്യാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവി കയറ്റിയ ചെറുപയർ ഇടുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക.

സാലഡ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

എല്ലാ പച്ചക്കറികളും പഴങ്ങളും സാലഡിൽ ഉൾപ്പെടുത്താം. വണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഡയറ്റിൽ ഏതെങ്കിലും ഒരു സാലഡ് ഉൾപ്പെടുത്താൽ പ്രത്യേകം ശ്രദ്ധിക്കുക. വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും. അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്.

ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദിവസവും ഒരു നേരം സാലഡ് കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാനും മലബന്ധം മാറ്റാനും സഹായിക്കുമെന്ന് ബാർബറ റോൾസ് രചിച്ച ദ വോള്യൂമെട്രിക്സ് എന്ന  പുസ്തകത്തിൽ പറയുന്നു. സാലഡ് കഴിക്കുന്നതിലൂടെ എപ്പോഴും വയറ് നിറഞ്ഞതായി തോന്നുകയും ഭക്ഷണത്തിന്റെ അളവ് കുറച്ച് കഴിക്കാനും സഹായിക്കുകയും ചെയ്യും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർ​​ഗങ്ങളും ഉൾപ്പെടുത്തുന്നത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടയ്ക്കാ കച്ചവടത്തിന്റെ മറവിൽ വൻ ഹവാല നെറ്റ്‌വർക്ക്; പൊന്നാനി സ്വദേശികളായ സഹോദരങ്ങൾ ഉണ്ടാക്കിയത് നൂറിലധികം...

0
തിരുവനന്തപുരം: അടയ്ക്കാ വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ ഹവാല ഇടപാട് നടത്തിയത് ഷെല്‍...

​’ഒരു മാസം പോലും തികയും മുൻപേ സർക്കാർ അഴിമതിക്കയത്തിൽ’; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ സർക്കാരിനും...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജാമ്യം തേടി പ്രതി ജിതിൻ ഭാസ്കർ മേൽക്കോടതിയിൽ

0
കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി...

സംസ്ഥാനത്തെ പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിന്തിരിയണം; ലഹരിവ്യാപനത്തിന് വഴിവെക്കുമെന്ന് ആക്ഷേപം

0
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ...