കണ്ണൂര്‍: കണ്ണൂരില്‍ കുളത്തില്‍ കുളിക്കവേ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു. അരോളി സ്വദേശിയായ പി.രാജേഷാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ചികിത്സയിലിരുന്ന രാജേഷ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ രംഗീത് രാജ്(14) കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് രാജേഷ് അവശനിലയിലായിരുന്നു. ഇതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കീച്ചേരിയില്‍ ഓട്ടോ ഡ്രൈവറാണ് രാജേഷ്. കൊട്ടിയൂര്‍ ഉത്സവത്തിന്റെ ഭാഗമായ ഇളനീര്‍വെയ്പ്പ് ചടങ്ങിന് പോകുന്നതിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളത്തിന്റെ കരയില്‍ മാലയും വസ്ത്രവും അഴിച്ച് വെച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് പേരേയും കുളത്തില്‍ അവശ നിലയില്‍ കണ്ടെത്തിയത്.