എന്ത് അസംബന്ധമാണ് നടക്കുന്നത് ; സവാദിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി വനിതാ കമീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ സവാദ് ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി. പ്രതിക്ക് സ്വീകരണം നല്‍കിയ സംഭവം അസംബന്ധമാണെന്നും അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവമാണ് നടന്നതെന്നും സതീദേവി പ്രസ്താവനയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിനെ കൂട്ടാനാണ് ഇങ്ങനൊരു പരാതി നല്‍കിയതെന്നാണ് സ്വീകരണം നല്‍കിയവരുടെ ആരോപണം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിജീവിതകള്‍ എല്ലാക്കാലത്തും നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ ആരോപണവുമെന്ന് വനിത കമീഷന്‍ വ്യക്തമാക്കി. കോടതി ജാമ്യം അനുവദിക്കുന്നത് കുറ്റവിമുക്തനാക്കുന്നതിന് തുല്യമല്ല. സാങ്കേതികവും അല്ലാത്തതുമായ പല കാരണങ്ങളാല്‍ ജാമ്യം ലഭിക്കാം, ലഭിക്കാതിരിക്കാം. അത് പക്ഷേ, അതിജീവിതകളെ അപമാനിക്കുന്നതിനുള്ള ലൈസന്‍സല്ല- സതീദേവി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....