കോഴിക്കോട്: കോഴിക്കോട്ട് പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മിസ്ഹബ്(13)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെക്യാട് ഉമ്മത്തൂര്‍ പുഴയിലാണ് മിസ്ഹബ് ഒഴുക്കില്‍പ്പെട്ടത്. മൂന്നു കിലോമീറ്റര്‍ അകലെ പെരിങ്ങത്തൂര്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എന്‍ഡിആര്‍എഫ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് ചെക്യാട് ഉമ്മത്തൂര്‍ പുഴയില്‍ ആറ് വിദ്യാര്‍ഥികളാണ് കുളിക്കാനിറങ്ങിയത്. അടി ഒഴുക്ക് ശക്തമായതോടെ ബാക്കി ഉള്ളവര്‍ കരയില്‍ കയറി. മിസ്ഹബും മുഹമ്മദും ഒഴുക്കില്‍പ്പെടുകയായിരുന്നു. മുഹമ്മദിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫയര്‍ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രണ്ട് ദിവസം തിരച്ചില്‍ നടത്തിയിട്ടും മിസ്ഹബിനെ കണ്ടെത്താനായിരുന്നില്ല.