Wednesday, July 2, 2025 6:16 am

പു​ഴ​യി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ‌​ട്ട് പു​ഴ​യി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മി​സ്ഹ​ബ്(13)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചെ​ക്യാ​ട് ഉ​മ്മ​ത്തൂ​ര്‍ പു​ഴ​യി​ലാ​ണ് മി​സ്ഹ​ബ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്. മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പെ​രി​ങ്ങ​ത്തൂ​ര്‍ പു​ഴ​യി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ചെ​ക്യാ​ട് ഉ​മ്മ​ത്തൂ​ര്‍ പു​ഴ​യി​ല്‍ ആ​റ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. അ​ടി ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ ബാ​ക്കി ഉ​ള്ള​വ​ര്‍ ക​ര​യി​ല്‍ ക​യ​റി. മി​സ്ഹ​ബും മു​ഹ​മ്മ​ദും ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫ​യ​ര്‍ ഫോ​ഴ്സി​ന്‍റെ​യും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് ദി​വ​സം തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും മി​സ്ഹ​ബി​നെ ക​ണ്ടെ​ത്താ​നാ​യി​രുന്നില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...