ആലപ്പുഴ : ചേർത്തലയിലെ നവവധുവിന്‍റെ മരണം കൊലപാതകമെന്ന് പോലീസ്. ഭർത്താവ് അപ്പുക്കുട്ടൻ അറസ്റ്റിൽ. കഴിഞ്ഞമാസം 26 നാണ് ഹെന മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസാണ് കൊലപാതകമെന്ന സംശയം ഉന്നയിച്ചത്. തുടർന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യവേ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കുടുംബ പ്രശ്ങ്ങളാണ് കാരണം. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭര്‍തൃ വീട്ടുകാർ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ മാസം 26 നാണ് കാളികുളത്തെ വീട്ടില്‍ ഹെനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറുമാസം മുമ്പാണ് ഹെനയും അപ്പുക്കുട്ടനും വിവാഹിതരായത്.
ചേര്‍ത്തലയിലെ നവവധുവിന്‍റെ മരണം കൊലപാതകം ; ഭര്‍ത്താവ് അറസ്റ്റില്‍
RECENT NEWS
Advertisment