ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തേഞ്ഞിപ്പലം : പള്ളിക്കല്‍ പഞ്ചായത്തിലെ രാമന്‍ചിറയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം.എച്ച്‌.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ചിറ്റം പള്ളിയാളില്‍ മുഹമ്മദ് മിഖ്ദാദാണ്​ (13) മരിച്ചത്. നാട്ടുകാരും അഗ്​നിരക്ഷാസേനയും ഏറെ വൈകി നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്റര്‍ മാറി മൃതദേഹം കണ്ടെത്തിയത്. പിതാവ്: അബ്ദുല്‍ ബാരി. മാതാവ്: സുഹറ.

ഇന്നലെ വൈകീട്ട് ആറ് മണിയോടെ യാണ് കുട്ടിയെ കാണാതായത്. വസ്ത്രവും ചെരിപ്പും രാമന്‍ചിറ തോടിന്റെ കരയില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് ആദ്യം നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. കുറച്ചു മുന്‍പ് കുട്ടി വെള്ളത്തില്‍ കുളിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. നാട്ടുകാരും മീഞ്ചന്തയില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്സും മുങ്ങല്‍ വിദഗ്ധരും രാത്രി ഏറെ വൈകിയും തെരച്ചില്‍ നടത്തിവരുന്നതിനിടെ ഒരു കിലോമീറ്റര്‍ താഴെ പേങ്ങാട്ട് ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...