മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ ഒരു പ്രയാസവുമില്ലെന്നും താനിപ്പോഴും സ്‌ട്രോങ്ങാണെന്നും സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ ഒരു പ്രയാസവുമില്ലെന്നും താനിപ്പോഴും സ്‌ട്രോങ്ങാണെന്നും അഭിമാനമുണ്ടെന്നും സജി ചെറിയാന്‍. ഇന്നലെ വൈകിട്ട് വരെ മന്ത്രിയുടെ ബോര്‍ഡ് വച്ച കാറില്‍ സഞ്ചരിച്ചിരുന്ന സജി ചെറിയാന്‍ ഇന്ന് നിയമസഭയിലെത്തിയത് എം.എല്‍.എ ബോര്‍ഡ് വച്ച കാറില്‍. സഭയില്‍ ഇരിപ്പിടം രണ്ടാം നിരയില്‍ മുന്‍മന്ത്രി കെ.കെ ശൈലജയുടെ സമീപത്തായി.

ഭരണഘടനയെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് സജി ചെറിയാന് ഇന്നലെ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. തിരുവല്ല കോടതി കേസെടുത്തതോടെ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സിപിഎം.

വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് സഭയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്നലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തില്‍ എട്ട് മിനിറ്റുകൊണ്ട് സമാനടപടികള്‍ പൂര്‍ത്തിയാക്കി പിരിയുകയായിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...