ബിജെപി നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപി നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. ബിജെപി കൊല്ലയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാറശ്ശാല മണ്ഡലം കമ്മിറ്റി അംഗവുമായ വിക്രമന്‍ നായരാണ് (59) അറസ്റ്റിലായത്. 16 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചുവെന്ന പരാതിയിലാണ് വിക്രമന്‍ നായര്‍ പിടിയിലാകുന്നത്.

ചൈല്‍ഡ് ലൈന് ലഭിച്ച പരാതിയെ തുടര്‍ന്ന് മരായാമുട്ടം പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. സൈക്കിള്‍ വാങ്ങി നല്കാമെന്ന് പറഞ്ഞായിരുന്നു വിക്രമന്‍ കുട്ടിയെ ചൂഷണം ചെയ്തത്. സംഭവം കുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെ രക്ഷിതാക്കള്‍ ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ബന്ധപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ സമാനമായ പരാതി മുന്‍പും ഉണ്ടായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

പക്ഷെ രക്ഷകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ബിജെപിയുടെ സജീവ പ്രവര്‍ത്തകനും നേതാവുമായ പ്രതിയെ രക്ഷിക്കാന്‍ നേതാക്കള്‍ തന്നെ ആ ഘട്ടത്തില്‍ ഇടപെട്ടൂവെന്നും ആരോപണമുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ശബരിമല സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെ തിരുവനന്തപുരം സെന്ററല്‍ ജയിലിലേയ്ക്ക് കൊണ്ടു വരാന്‍ ചുമതല ലഭിച്ചത് എആര്‍ ക്യാമ്പ് സി ഐ ആയ വിക്രമന്‍ നായര്‍ക്കായിരുന്നു.

യാത്രക്കിടെ പല സ്ഥലങ്ങളിലും സുരേന്ദ്രനെ കാണാന്‍ നേതാക്കള്‍ക്ക് അവസരമൊരുക്കിയെന്നും ഫോണ്‍ ചെയ്യാന്‍ അനുവദിച്ചുവെന്നും അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. വിക്രമന്‍ നായരുടെ ബിജെപി ബന്ധവും അന്ന് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വിരമിച്ചപ്പോള്‍ അച്ചടക്ക നടപടിയുടെ ഭാഗമായി വിക്രമന്‍ നായരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

സര്‍വ്വീസിലിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യമീഡിയയില്‍ പ്രചരണം നടത്തിയെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. വിരമിച്ചശേഷമാണ് വിക്രമന്‍ നായര്‍ ഫുള്‍ടൈം പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. ബിജെപി യ്ക്ക് പുറമെ ആര്‍ എസ് എസിന്റെ ചുമതലയും സേവഭാരതിയുടെ ചുമതലയും വിക്രമന്‍ നായര്‍ക്കുണ്ട്. വിക്രമന്‍ നായര്‍ ചുമതലയില്‍ വന്നശേഷം സംസ്ഥാനത്തെ പല നേതാക്കളെയും കൊല്ലയില്‍ പഞ്ചായത്തില്‍ എത്തിച്ച്‌ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...