മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു ; അറസ്റ്റ് ഉടന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ടയാളെ സമീപത്തെ വീട്ടു മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഉടുമ്പന്‍ചോലക്ക് സമീപം ചെമ്മണ്ണാറിലായിരുന്നു സംഭവം. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. ജോസഫി​ന്റെ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചെമ്മണ്ണാര്‍ സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാന്‍ കയറിയത്. മോഷണശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ജോസഫിന്റെ കഴുത്തില്‍ പിന്നില്‍ നിന്നും രാജേന്ദ്രന്‍ ബലമായി പിടിച്ചിരുന്നു. ജോസഫ് വീണിട്ടും രാജേന്ദ്രന്‍ കഴുത്തിലെ പിടിവിടാന്‍ തയ്യാറായില്ല. കൈമടക്കിനുള്ളില്‍ അകപ്പെട്ട് കഴുത്തിനുള്ളിലെ ഏല്ലുകള്‍ പൊട്ടി ശ്വാസതടസമുണ്ടായാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.

ജോസഫ് ധരിച്ചിരുന്ന കോട്ടുപയോഗിച്ച്‌ കൈകള്‍ പിന്നിലേക്ക് കെട്ടാനും ശ്രമം നടത്തി. സംഭവം കൊലപാതകമാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജേന്ദ്രന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ജോസഫിന്റെ കഴുത്ത് ഞെരിച്ചതായി രാജേന്ദ്രന്‍ പോലീസിനോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...