പന്തളം : ആമപ്പുറത്ത് ഇന്നലെ രാത്രി കുളത്തില്‍വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പന്തളം മങ്ങാരം സ്വദേശി ഷിജു ജോര്‍ജ് ആണ് മരിച്ചത്. സ്കൂബ സംഘം എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സന്ധ്യയോടു കൂടിയാണ് വെള്ളത്തില്‍ വീണത്. മീന്‍ പിടിക്കുന്നതിനിടയിലാണ് വെള്ളത്തില്‍ വീണതെന്ന് കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞതായി പോലീസ് പറയുന്നു. കുളത്തിലെ ചെളിയില്‍ കാല്‍ ഉറച്ചുപോയതിനാല്‍ കരയ്ക്കു കയറാന്‍ സാധിക്കാതെ വന്നിരിക്കാമെന്നാണ് പോലീസ് നിഗമനം. അടൂര്‍ അഗ്നി ശമന സേനയും പന്തളം പോലീസും കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല . ഇന്ന് സ്‌കൂബ ടീം എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
കുളത്തില്‍വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment