ല​ഹ​രി ഉപയോഗം ; ര​ണ്ട​ര മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ 215 കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഒ​​ഴു​ക്കി​ൽ വി​റ​ങ്ങ​ലി​ച്ച്​ മ​ല​യോ​ര ജി​ല്ല. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ വ​ലി​യ വ​ർ​ധ​ന വ​ന്ന​താ​യാണ്​​ ക​ണ​ക്കു​ക​ൾ സൂചിപ്പിക്കുന്നത്​. കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ട​ര മാ​സ​ത്തി​നി​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ട​ത്തി​വെ​ട്ടി​യി​രി​ക്കു​ക​യാ​ണ്​ ജി​ല്ല. ഈ ​വ​ർ​ഷം ര​ണ്ട​ര മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ 215 കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 268 കേ​സ്​ മാ​ത്ര​മാ​ണ്. ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം ആ​കെ 301 പേ​ർ പോ​ലീ​സ്​ പി​ടി​യി​ലാ​യി. 268 കേ​സി​ൽ ക​ഞ്ചാ​വ് പി​ടി​ച്ച​തി​ന് എ​ടു​ത്ത​ത് 72 കേ​സാ​യി​രു​ന്നു, 95 അ​റ​സ്റ്റ് ന​ട​ന്നു. 48.400 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

ബ്രൗ​ൺ​ഷു​ഗ​ർ പി​ടി​ച്ച​തി​ന് ഒ​രു കേ​സും എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ​തി​ന് അ​ഞ്ചു കേ​സും ക​ഞ്ചാ​വ് വ​ലി​ച്ച​തി​ന് 190 കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. 11 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​ർ പി​ടി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​തി​ന് എ​ട്ടു​പേ​രെ അ​റ​സ്റ്റ്​ ​ചെ​യ്തു. 11.950 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പ്ര​തി​ക​ളി​ൽ​നി​ന്ന്​ ആ​കെ പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഞ്ചാ​വ് ബീ​ഡി വ​ലി​ച്ച​തി​ന്​ 190 കേ​സി​ലാ​യി 197 പേ​രെ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത് അ​ടൂ​ർ, ഏ​നാ​ത്ത്, പ​ന്ത​ളം, തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ​നി​ന്നാ​ണ്. ബ്രൗ​ൺ​ഷു​ഗ​ർ പി​ടി​കൂ​ടി​യ​ത് അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​മാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഹ​ഷീ​ഷ് ഓ​യി​ൽ പി​ടി​ച്ച​തി​ന് കൊ​ടു​മ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ബ്രൗ​ൺ​ഷു​ഗ​ർ ക​ണ്ടെ​ത്തി​യ​തി​ന് പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​മാ​ണ് ഓ​രോ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...