ചെര്‍പ്പുളശ്ശേരി: എക്സൈസ് വിഭാഗം ചെര്‍പ്പുളശ്ശേരി പന്നിയംകുറുശ്ശി റോഡില്‍ നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് എം.ഡി.എം.എയും ഹഷീഷ് ഓയിലും പിടികൂടി. തൃശൂര്‍ അരനാട്ടുകര സ്വദേശി ലിബിനെ (32) കസ്റ്റഡിയിലെടുത്തു. കാറില്‍ 6.96 ഗ്രാം എം.ഡി.എം.എയും 23 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തി. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസുള്ളതായി അധികൃതര്‍ പറഞ്ഞു.
എം.ഡി.എം.എയും ഹഷീഷ് ഓയിലും പിടികൂടി
RECENT NEWS
Advertisment