റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് ഉപയോഗം : അഞ്ചുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി : റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ നാലുപേര്‍ അറസ്റ്റില്‍. പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയാകാത്ത ഒമ്ബതാം ക്ലാസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്. പരപ്പനങ്ങാടി കടപ്പുറത്തെ മുഹമ്മദ് അര്‍ഷിദ് (19), ഉമറുല്‍ മുക്താര്‍ (21), വള്ളിക്കുന്ന് ആനങ്ങാടി സ്വദേശികളായ സല്‍മാനുല്‍ ഫാരിസ് (18), മുഷ്താഖ് അഹമ്മദ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി ഓവര്‍ ബ്രിഡ്ജിന് താഴ്ഭാഗത്തെ റെയില്‍വേ ട്രാക്ക്, വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനുസമീപത്തെ ട്രാക്ക്, അയ്യപ്പന്‍കാവ് റെയില്‍വേ പുറമ്പോക്കില്‍ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്കൂളിലേക്കിറങ്ങിയിട്ട് കഞ്ചാവ് വലിക്കാനായി റെയില്‍വേ ട്രാക്കില്‍ എത്തുകയായിരുന്നത്രെ. പിടിയിലായവരുടെ പേരില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് എന്‍.ഡി.പി.എസ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആളുടെ പേരില്‍ ജുവനൈല്‍ കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് മയക്കുമരുന്ന് കൊടുത്തയാളുടെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും കേസ് എടുത്തു.

പ്രായപൂര്‍ത്തിയാകാത്തവരെ മയക്കുമരുന്ന് വിനിയോഗത്തിനായി ദുരുപയോഗം ചെയ്തയാള്‍ക്ക് നിയമപ്രകാരം ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കുമെന്ന് പോലീസ് വ്യക്തമാക്കി. പരപ്പനങ്ങാടി സ്റ്റേഷന്‍ ഓഫിസര്‍ ഹണി കെ ദാസ്, എസ്ഐ പ്രദീപ് കുമാര്‍, പരമേശ്വരന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ രാമചന്ദ്രന്‍, രഞ്ചിത്ത്, ദിലീപ്, ഡാന്‍സാഫ് ടീമംഗങ്ങളായ ആല്‍ബിന്‍, സബുദീന്‍, ജിനേഷ്, വിപിന്‍, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കഴിഞ്ഞമാസവും റെയില്‍ ട്രാക്ക് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ നാലുപേരെ പോലീസ് വിലങ്ങണിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...