സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പുതുതലമുറ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍. ഊരകം ഇടക്കാട്ടുപറമ്പില്‍ സഞ്ജുന രാജന്‍ (28), പൂത്തോള്‍ തേറാട്ടില്‍ മെബിന്‍ (29), ചേറൂര്‍ പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വാടാനപ്പിള്ളിയില്‍ പ്ലാനറ്റ് ഹോളിഡേയ്‌സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തുകയാണു സഞ്ജുന. ബംഗളുരുവില്‍ ഇടക്കിടെ പോയിവരുന്ന ഇവര്‍ അവിടെ നിന്നാണു മയക്കുമരുന്നെത്തിച്ചു വിപണനം നടത്തുന്നത്. പിടിയിലായവരില്‍ മെബിന്‍ എന്നയാള്‍ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തുന്നത്.

പിടിയിലായവര്‍ നിരവധി തവണ മയക്കുമരുന്ന് കടത്തി വില്‍പ്പന നടത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവര്‍ മൂന്നുപേരും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. മയക്കുമരുന്നുമായി ബംഗളുരുവില്‍നിന്നു തൃശൂരിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ സഹിതം തൃശൂര്‍ കിഴക്കേക്കോട്ട ഭാഗത്തുനിന്നും ഈസ്റ്റ് എസ്.എച്ച്‌.ഒ. പി.ലാല്‍ കുമാറും തൃശൂര്‍ സിറ്റി പോലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ രണ്ടു ലക്ഷത്തിലധികം രൂപ വിലവരും.

ഈസ്റ്റ് സ്റ്റേഷന്‍ എസ്.ഐ: ഗീതുമോള്‍, അസി.എസ്ഐ ജിനി കുമാര്‍, ഷാഡോ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ജി സുവ്രതകുമാര്‍, പി.എം റാഫി, പി.രാഗേഷ്, കെ.ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, ജീവന്‍, വിപിന്‍ദാസ്, ലിഗേഷ്, സുജിത് കുമാര്‍, ശരത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...