ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു വീണ് ഫിലിപ്പീന്‍സ് യുവതി മരിച്ചു ; മലയാളിയായ കാമുകൻ പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സേലത്തിനുസമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നുവീണ് ഫിലിപ്പീന്‍സ് യുവതി മരിച്ചു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മനില സ്വദേശിനി റെയ്ച്ചലാണ് (35) മരിച്ചത്. മലയാളിയായ കാമുകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഹെര്‍ബല്‍ മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ഹാരിസാണ് (48) കസ്റ്റഡിയിലുള്ളത്.

പോലീസ് പറയുന്നത് ഇങ്ങനെ: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. 10 ദിവസം മുമ്പാണ് റെയ്ച്ചല്‍ ഹാരിസിനെ കാണാന്‍ ഫിലിപ്പീന്‍സില്‍നിന്ന് ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് ഇരുവരും രജിസ്റ്റര്‍ വിവാഹംചെയ്ത് ബംഗളൂരുവില്‍ താമസിക്കവേയാണ് ഹാരിസിന്റെ എറണാകുളത്തെ വീട്ടില്‍ പോകാന്‍ റെയ്ച്ചല്‍ നിര്‍ബന്ധം ചെലുത്തിയത്. തുടര്‍ന്നാണ് ഇരുവരും തിങ്കളാഴ്ച വൈകീട്ട് ബംഗളൂരുവില്‍നിന്ന് സേലം വഴി എറണാകുളത്തേക്ക് ഇന്റര്‍സിറ്റി എക്സ്‌പ്രസ് ട്രെയിനില്‍ യാത്ര പുറപ്പെട്ടത്.

രാത്രി ട്രെയിന്‍ ഓമല്ലൂരിനടുത്ത കരുവള്ളി റെയില്‍വേ സ്റ്റേഷന്‍ കടന്നുപോകവേയാണ് റെയ്ച്ചല്‍ ട്രെയിനില്‍നിന്ന് 50 അടി താഴ്ചയുള്ള കൊക്കയിലേക്കുവീണത്. അടുത്ത സ്റ്റോപ്പായ ഓമല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ഹാരിസ് സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് റെയ്ച്ചല്‍ മരിച്ച വിവരമറിഞ്ഞത്. പിന്നീട് പോലീസ് റെയ്ച്ചലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സേലം ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റെയ്ച്ചലിന്റെ മരണവിവരം ചെന്നൈ, ഡല്‍ഹി എംബസികള്‍ മുഖേന ബന്ധുക്കളെ അറിയിച്ചതായും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...