ബംഗളൂരു : രാസലഹരിയായ എംഡിഎംഎ കേരളത്തിലേക്കു പാവയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് ബംഗളൂരുവില്‍ അറസ്റ്റില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍മണ്ഡലം പ്രസിഡന്റ് പവീഷിനെയും കൂട്ടാളികളെയുമാണു വൈറ്റ് ഫീല്‍ഡ് പോലീസ് തന്ത്രപൂര്‍വം അറസ്റ്റ് ചെയ്തത്. എംഡിഎംഎ ഗുളികള്‍ നിറച്ച പാവ കൊറിയര്‍ വഴി അയച്ചെങ്കിലും കേരളത്തിലേക്കുള്ള സാധനങ്ങള്‍ കയറ്റിപോകുന്നതിനു തൊട്ടുമുമ്പ് സ്കാനര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു.
ഇരിങ്ങാലക്കുടയിലെ യുവമോര്‍ച്ചയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് കീഴ്ത്താണി സ്വദേശിയായ എസ്.പവീഷ്. പാവയ്ക്കുള്ളില്‍ എംഡിഎംഎ ഗുളികള്‍ നിറച്ചു കൊറിയര്‍ വഴി തൃശൂരിലേക്ക് അയക്കാനുള്ള ശ്രമത്തിനിടെയാണു പവീഷടക്കം മൂന്നുപേര്‍ അറസ്റ്റിലായത്. സ്കാനര്‍ പരിശോധനയില്‍ പാവയ്ക്കുള്ളില്‍ ഗുളികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയായുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്കുള്ള പ്രത്യേക അറിയിപ്പ്
വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചര്‍ ആയ “വാട്സ് ആപ്പ് കമ്മ്യൂണിറ്റി ” യിലേക്ക് ഇന്നുമുതല്‍ പത്തനംതിട്ട മീഡിയ മാറുകയാണ്. നിലവിലുള്ള എല്ലാ ഗ്രൂപ്പുകളും കമ്മ്യൂണിറ്റി ഫീച്ചറിലെ Announcement group ലേക്ക് ഉള്‍പ്പെടുത്തും. എല്ലാ ഗ്രൂപ്പുകളിലേക്കും ഒരേസമയം മെസ്സേജ് അയക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നതിനാല്‍ വാര്‍ത്തകള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാകും. പുതിയ ഫീച്ചര്‍ വന്നപ്പോള്‍ തന്നെ അത് പത്തനംതിട്ട മീഡിയ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതിനാല്‍ Announcement group ന് കൂടുതല്‍ പരിഗണന നല്‍കിയിരുന്നില്ല. എന്നാല്‍ നിലവില്‍ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചതിനാല്‍ ഇന്ന് മുതല്‍ Announcement group ലൂടെയായിരിക്കും വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്.
നിലവിലുള്ള Whatsapp ഗ്രൂപ്പുകളില്‍ ഇന്ന് 4 മണിവരെ വാര്‍ത്തകള്‍ ലഭിക്കും. എന്നാല്‍ അതിനുശേഷം പൂര്‍ണ്ണമായും Announcement group ലൂടെയായിരിക്കും വാര്‍ത്തകളുടെ ലിങ്കുകള്‍ ലഭിക്കുക. Announcement group ല്‍ ഉള്ളവര്‍ക്ക് Admins ന്റെ നമ്പര്‍ മാത്രമേ കാണുവാന്‍ കഴിയു. നിലവില്‍ Whatsapp ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക് താഴെക്കാണുന്ന ലിങ്കിലൂടെ Announcement group ല്‍ ചേരാം. എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടായാല്‍ ബന്ധപ്പെടുക – 94473 66263
https://chat.whatsapp.com/HXbJKS2YxdT9BfFibUQYmz