എം.ഡി.എം.എ യുമായി ട്രാന്‍സ്‌ജെന്‍ഡര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍. ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ (ശ്രീരാജ്-24) യെയാണ് എറണാകുളം റേഞ്ച് എക്സൈസ് പിടികൂടിയത്. 8.5 ഗ്രാം രാസലഹരിയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ടെലിഗ്രാം ഗ്രൂപ്പുകള്‍ തുടങ്ങി ആവശ്യക്കാര്‍ക്ക് ഇടനിലക്കാര്‍ വഴി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു. പല ഹോട്ടലുകളില്‍ മാറി മാറി താമസിച്ചായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഇടയില്‍ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരത്തില്‍ സിറ്റി മെട്രോ ഷാഡോ ടീം നടത്തിയ അന്വേഷണത്തിനിടെയാണ് വാഴക്കാലയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇവരെ ലഹരി മരുന്നുമായി പിടികൂടിയത്. ഗ്രാമിന് 2,000-ല്‍പരം രൂപയ്ക്ക് വാങ്ങി 4,000 മുതല്‍ 7,000 രൂപ വരെ നിരക്കില്‍ മറിച്ചുവിറ്റുവരികയായിരുന്നു. എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എസ് ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ എസ്. സുരേഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസര്‍ അജിത് കുമാര്‍ എന്‍.ജി, സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍.ഡി ടോമി, വനിത ഉദ്യോഗസ്ഥരായ കെ.എസ് സൗമ്യ, സി.ജി പ്രമിത എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...