കണ്ണന്റെ തിടമ്പ് ശിരസ്സിലേറ്റുന്നത്‌ ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : ജന്‍മാഷ്ടമി ദിനത്തില്‍ ഗുരുവായൂരില്‍ കണ്ണന്റെ സ്വര്‍ണക്കോലം ഇക്കുറി ശിരസിലേറ്റുക ബാലകൃഷ്ണന്‍. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മോഴയാന ജന്‍മാഷ്ടമിക്ക് കണ്ണന്റെ സ്വര്‍ണക്കോലം എഴുന്നെള്ളിക്കുന്നത്. ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആന പ്രേമികളുടെ ഇഷ്ടതാരമാണ് ബാലകൃഷ്ണന്‍. അടുത്തിടെ ബാലകൃഷ്ണന് ഫൈബര്‍ കൊമ്പുകള്‍ വെച്ചുപിടിപ്പിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിന് ശേഷം ക്ഷേത്രങ്ങളിലെ എഴുന്നെള്ളിപ്പുകള്‍ക്ക് ഉള്‍പ്പെടെ കൃഷ്ണനെ നിരവധി പേര്‍ ബാലകൃഷ്ണനെ തേടിവരുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഗുരുവായൂരിലെ കണ്ണന്റെ സ്വര്‍ണക്കോലം തിടമ്പേറ്റാന്‍ ബാലകൃഷ്ണന് അവസരം ലഭിക്കുന്നത്.

1975ല്‍ ജനിച്ച ബാലനെ 1976 ലാണ് ഗുരുവായൂരപ്പന് നടയിരുത്തിയത്. ആദ്യകാലങ്ങളില്‍ കുപ്പി പാലും മറ്റും നല്‍കിയായിരുന്നു ബാലകൃഷ്ണനെ പരിപാലിച്ചിരുന്നത്. എന്നാല്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായ ബാലകൃഷ്ണന്റെ കൊമ്പ് ശരീരത്തിന് അനുസരിച്ച്‌ വളര്‍ന്നില്ല. ഇതോടെയാണ് മോഴ ഇനത്തില്‍പ്പെട്ട ആനയാണെന്ന് വ്യക്തമായത്. ഇന്ന് ഇന്ത്യയിലെ തന്നെ മോഴ ആനകളില്‍ ഏറ്റവും ഉയരം കൂടിയ ആനയാണ് ബാലകൃഷ്ണന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...