മുംബൈ: നടി ഭാര്‍തി സിംഗ് അറസ്റ്റില്‍. ലഹരി മരുന്ന് കൈവശം വെച്ചതിന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഭാര്‍തി സിംഗിനെ അറസ്റ്റ് ചെയ്തത്. ഭാര്‍തി സിംഗിന്റെ വസതിയില്‍ നിന്നും 86.5 ഗ്രാം കഞ്ചാവ് എന്‍സിബി സംഘം പിടിച്ചെടുത്തു. താരത്തിന്റെ ഭര്‍ത്താവ് ഹര്‍ഷ ലിംബാച്ചിയയേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് എന്‍സിബി സംഘത്തിന് മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ഭാര്‍തി സിംഗിന്റെ വസതിയും ഓഫീസിലുമെല്ലാം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് പരിശോധന നടത്തിയിരുന്നു. ഭാര്‍തിയും ലിംബാച്ചിയായും ലഹരി മരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു എന്‍സിബിയുടെ റെയ്ഡ്. പിന്നീട് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പല പ്രമുഖ താരങ്ങള്‍ക്കും ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നാണ് എന്‍സിബി കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി സിനിമാ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും വ്യാപക റെയ്ഡ് തുടരുകയാണ്. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്.