Thursday, April 17, 2025 8:49 pm

ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ എൻസിബി നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആഡംബര കപ്പലിനെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ എൻസിബി നിരീക്ഷണത്തിൽ. ആര്യൻ ഖാന് , അർചിത് മയക്കു മരുന്നു കൈമാറിയതിന് വ്യക്തമായ തെളിവുണ്ടെന്ന് എൻസിബി പറയുന്നു. ബോളിവുഡ് താരം അനന്യ പാണ്ഡെയെ എൻസിബി നാളെ വീണ്ടും ചോദ്യം ചെയ്യും. ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ അടക്കമുള്ള മുഴുവൻ പ്രതികളുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണ് എൻസിബി.

സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിലൂടെ, ആര്യൻ ഖാൻ , സ്വന്തം ആവശ്യത്തിന് മാത്രമായാണോ, അതോ മറ്റുള്ളവർക്ക് വിതരണം ചെയ്യാനായി കൂടിയും മയക്കു മരുന്നു വാങ്ങിയിരുന്നോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കും എന്നാണ് എൻസിബി കണക്കാക്കുന്നത്. അറസ്റ്റിലായ പ്രതികൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും അത് ഏതുതരത്തിലാണ് നടന്നിരിക്കുന്നത് എന്നും എംസിബി പരിശോധിക്കുന്നുണ്ട്.

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകളാണ് കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ ജീവനക്കാർ എൻസിബി ഓഫിസിൽ എത്തിച്ച് നൽകിയതെന്നാണ് സൂചന. അർചിത് ലഹരി കടത്ത് ശൃംഖലയിലെ കണ്ണി മാത്രമല്ലെന്നും ആര്യന് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് ഇയാളാണ് എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും എൻസിബി കോടതിയെ അറിയിച്ചു. ലഹരി ഇടപാടുകൾ സംബന്ധിച്ച് വാട്‌സ്ആപ്പ് ചാറ്റുകൾ, തെളിവായി എംസിബി കോടതിയിൽ സമർപ്പിച്ചു.

അതേസമയം ബോളിവുഡ് താരം അനന്യ പാണ്ഡേയെ എൻ സി ബി നാളെ വീണ്ടും ചോദ്യം ചെയ്യും. 10 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആണ് എൻസിപി ആവശ്യപ്പെട്ടിരിക്കുന്നത്. അനന്യയെ അറസ്റ്റ് ചെയ്‌തേക്കും എന്ന സൂചനയാണ് എൻസിബി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്. ആര്യൻ ഖാന്റെ ജാമ്യപേക്ഷ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കാൻ ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറി

0
ഡൽഹി: നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ...

ഗതാഗത നിയമലംഘനത്തിൽ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴയീടാക്കി ; 84 കേസുകൾ...

0
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിൽ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴയീടാക്കി....

വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടം ; ലീഗിനെ അഭിനന്ദിച്ച് അഭിഭാഷകൻ കപിൽ സിബൽ

0
ഡൽഹി: വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ യൂണിയൻ...

കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

0
കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു . കൊല്ലം...