സിറോ മലബാര്‍ സഭ ഭൂമിഇടപാട് ; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിറോ മലബാര്‍ സഭ ഭൂമി ഇടപാടിനെ കുറിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഇടനിലക്കാരും ഭൂമി വാങ്ങിയവരുമുള്‍പ്പടെ 24 പേരെ കേസില്‍ പ്രതി ചേര്‍ത്താണ് കള്ളപ്പണത്തെ കുറിച്ചുള്ള അന്വേഷണം. ആധാരത്തില്‍ വിലകുറച്ച്‌ കാണിച്ച്‌ കോടികളുടെ ഇടപാട് നടത്തിയെന്നാണ് കേസ്. ഇതിന്റെ ഭാഗമായി ഇടനിലക്കാര്‍ക്ക് നോട്ടീസയച്ചു.

നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭക്ക് ആറരകോടി പിഴയിട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇ.ഡി കേസ് ഏറ്റെടുത്തത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലും ഭൂമി ഇടപാടില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസില്‍ കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി ഉത്തരവ് നേരത്തേ ഹൈക്കോടതി ശരിവെച്ചിരുന്നു. തുടര്‍ന്നാണ് റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങിയത്. പാപ്പച്ചന്‍ ആത്തപ്പിള്ളി എന്നയാളുടെ ഹരജി പരിഗണിച്ചാണ് നേരത്തേ ഹൈക്കോടതി ആലഞ്ചേരിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇ.ഡി അന്വേഷണം സ്വാഗതം ചെയ്യുന്നതായി സഭ സുതാര്യ സമിതി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...