ഗര്‍ഭിണിയായ ഭാര്യയെയും പ്രതിശ്രുത വധുവിനെയും നൈട്രജന്‍ നല്‍കി കൊലപ്പെടുത്തി : നാല്‍പതുകാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പട്യാല : ഗര്‍ഭിണിയായ ഭാര്യയെയും  പ്രതിശ്രുത വധുവിനെയും  നൈട്രജന്‍  നല്‍കി കൊലപ്പെടുത്തിയ, കരസേനയില്‍ നിന്ന് കേണലായി വിരമിച്ച നാല്‍പതുകാരന്‍ അറസ്റ്റിലായി. പഞ്ചാബിലെ  പട്യാലയിലാണ് സംഭവം. കരസേനയില്‍ കേണല്‍ പദവിയില്‍ നിന്ന് വിരമിച്ച നവ്നീന്ദര്‍പ്രീത്പാല്‍ സിംഗാണ് അറസ്റ്റിലായത്. വിവാഹത്തിന് ഒരു ആഴ്ച മുന്‍പാണ് ഇയാള്‍ പ്രതിശ്രുത വധുവായ ചുപീന്ദര്‍പാലിനെ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 14 ന് രാത്രി പ്രതിശ്രുത വധു തന്നോട് കലഹിച്ച്‌ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ച ശേഷം ഇയാള്‍ ചുപീന്ദറിന്‍റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിടുകയായിരുന്നു.

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു നവനീന്ദര്‍പ്രീത്പാല്‍ സിങും ചുപീന്ദര്‍പാല്‍ കൗറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഒക്ടോബര്‍ 20 ന് ഇരുവരും വിവാഹിതരാകാനിരിക്കുയായിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള വസ്ത്രങ്ങളും മറ്റും വാങ്ങാനായിരുന്നു ചുപീന്ദര്‍ പട്യാലയിലെത്തിയത്. വീട്ടുകാരെ അറിയിച്ച ശേഷമായിരുന്നു ചുപീന്ദര്‍ നവ്നീന്ദര്‍പ്രീത്പാല്‍ സിംഗിന്‍റെ വീട്ടിലേക്ക് പോയത്. മകളെ കാണാതായതിനേ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലെ അന്വേഷണമാണ് വിരമിച്ച കരസേനാ ഉദ്യോഗസ്ഥനെ കുരുക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...