കൊല്ലം: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് വാഴക്കുല വണ്ടിയില്‍ 864 ട്രമഡോള്‍ ഗുളികകള്‍ കടത്തിയ കേസില്‍ മുഖ്യപ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട് ചെങ്കോട്ട കെ.സി റോഡില്‍ ഗുരുസ്വാമി സ്ട്രീറ്റില്‍ എം. കറുപ്പസ്വാമി (40) ആണ് അറസ്റ്റിലായത്. കൊല്ലം അസി.എക്സൈസ് കമീഷണര്‍ ബി. സുരേഷിെന്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നേരത്തേ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണസംഘത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവ്, സിവില്‍ എക്സൈസ് ഓഫീസറായ ക്രിസ്റ്റിന്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ബീന, ശാലിനി ശശി, പ്രത്യേക ഷാഡോ സംഘാംഗങ്ങളായ ഷിഹാബുദ്ദീന്, ഷാജി, സുജിത്ത്, അശ്വന്ത്.എസ്.സുന്ദരം, രാജഗോപാല്‍ എന്നിവരാണുണ്ടായിരുന്നത്. മയക്കുമരുന്നിനെപ്പറ്റിയുള്ള പരാതികള്‍ കൊല്ലം അസി. എക്സൈസ് കമീഷണറുടെ 9496002862 എന്ന നമ്പറില്‍ അറിയിക്കാം.