ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ ; അന്വേഷണം നടക്കട്ടെ – തൂക്കിക്കൊല്ലണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ : കൊടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെണ്ണല സ്വദേശി അനൂപ് മുഹമ്മദും തന്റെ മകന്‍ ബിനീഷ് കോടിയേരിയും തമ്മില്‍ ബന്ധമുണ്ടെന്ന വാര്‍ത്തകളോടു പ്രതികരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനീഷ് തെറ്റുകാരനെങ്കില്‍ സംരക്ഷിക്കില്ലെന്ന് പറഞ്ഞ കോടിയേരി ആരോപണങ്ങളുടെ വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമേ ഉണ്ടാകൂ എന്നും അറിയിച്ചു.

കേന്ദ്ര ഏജന്‍സികള്‍ എല്ലാ കാര്യവും അന്വേഷിക്കട്ടെ. തെളിവുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറണം. തെറ്റുകാരനെങ്കില്‍ നിയമനടപടി സ്വീകരിക്കട്ടെ. ശിക്ഷിക്കപ്പെടേണ്ടതാണെങ്കില്‍ ശിക്ഷിക്കട്ടെ. തൂക്കിക്കൊല്ലേണ്ട കുറ്റമാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ. തന്നെ മാനസികമായി തകര്‍ക്കാനാണ്  ശ്രമമെങ്കില്‍ അതു നടക്കില്ല. ഇതെല്ലാം നേരിടാന്‍ തയാറായിട്ടാണ് ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കുന്നത്. ഒരു കമ്യൂണിസ്റ്റുകാരന്‍ പല തരത്തിലുമുള്ള ആക്രമണം നേരിടേണ്ടി വരും. സര്‍ക്കാരിനു കീഴില്‍ ക്രമസമാധാന നില ഭദ്രമാണ്. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം നടക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

രക്തസാക്ഷികളെ ഗുണ്ടകളെന്നു പറഞ്ഞ് അധിക്ഷേപിക്കുകയും കൊലപാതകികളെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. എന്ത് അക്രമം വേണമെങ്കിലും നടത്തിക്കൊള്ളൂ, ഞങ്ങള്‍ നിങ്ങളെ നോക്കിക്കൊള്ളാമെന്ന് അക്രമകാരികള്‍ക്ക് പരസ്യ പിന്തുണയാണ് യുഡിഎഫ് നല്‍കിയിരിക്കുന്നത്.  വെഞ്ഞാറമൂട്ടില്‍ രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നു പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. അക്രമം നടത്തിയവരെ തള്ളിപ്പറയാന്‍പോലും കോണ്‍ഗ്രസ് തയാറായില്ല. കോണ്‍ഗ്രസിന്റെ നിലപാട് അത്യധികം അപലപനീയമാണ്. മഹാത്മാ ഗാന്ധിയുടെ ഫോട്ടോയ്ക്കു മുന്നില്‍ വച്ചാണ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നത്. ഇന്നത്തെ കോണ്‍ഗ്രസ് ചെന്നുപെട്ട അപചയത്തിന്റെ തെളിവാണ് വെഞ്ഞാറമൂട് കൊലപാതകമെന്നും കോടിയേരി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....