സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റാങ്ക് പട്ടിക റദ്ദായി
പോലീസ് വകുപ്പില്‍ 22200-48000 രൂപ ശമ്പള നിരക്കില്‍ പോലീസ് കോണ്‍സ്റ്റബിള്‍ എപിബി(കെഎപി മൂന്ന് ബറ്റാലിയന്‍) പത്തനംതിട്ട(കാറ്റഗറി നമ്പര്‍ 657/17) തസ്തികയിലേക്ക് 2019 ജൂലൈ ഒന്നിന് നിലവില്‍ വന്ന റാങ്ക് പട്ടിക(റാങ്ക് ലിസ്റ്റ് നമ്പര്‍ 372/19/ഡിഒഎച്ച്) 2020 ജൂണ്‍ 30ന് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജൂലൈ ഒന്നിന് മുന്‍കാല പ്രാബല്യത്തോടെ റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ ഡിഗ്രി പ്രവേശനം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യപ്പാടിയില്‍ (പുതുപ്പള്ളി 0481-2351631, 8547005040) പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളജിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ കോഴ്‌സില്‍ കോളജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/ca-scap എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. സെപ്റ്റംബര്‍ നാലിന് രാവിലെ 10 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ ഐഎച്ച്ആര്‍ഡി വെബ്‌സൈറ്റായ www.ihrd.ac.in ല്‍ ലഭിക്കും.

ബെസ്റ്റ് പിറ്റിഎ അവാര്‍ഡ്
പത്തനംതിട്ട റവന്യൂ ജില്ലയില്‍ 2019-20 അധ്യയന വര്‍ഷം യോഗ്യതയുടെയും പ്രവര്‍ത്തന മികവിന്റേയും അടിസ്ഥാനത്തില്‍ ബെസ്റ്റ് പിറ്റിഎ അവാര്‍ഡിന് പ്രൈമറി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് ഗവ. യുപിഎസ് പൂഴിക്കാടിനെയും, രണ്ടാം സ്ഥാനത്തിന് ഗവ. യുപിഎസ് എഴംകുളത്തെയും സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് ഗവ. വിഎച്ച്എസ് കലഞ്ഞൂരിനെയും രണ്ടാം സ്ഥാനത്തിന് സെന്റ്. മേരീസ് ഗവ. എച്ച്എസ് കുന്നന്താനത്തിനെയും തിരഞ്ഞെടുത്തതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ. ഹരിദാസ് അറിയിച്ചു.

ഉപദേശിക്കടവ് പാലം ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കും
ഉപദേശിക്കടവ് പാലത്തിന്റെ സെപ്റ്റംബര്‍ എട്ടിനു നടത്താന്‍ നിശ്ചയിച്ചിരുന്ന ശിലാസ്ഥാപനം മാറ്റിവച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൊട്ടടുത്ത ഒരു ദിവസം തന്നെ ശിലാസ്ഥാപനം നിര്‍വഹിക്കുമെന്ന് മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...