അപ്പന്റെ പോലീസല്ല : അറസ്റ്റ് ഭയന്ന് ബിനീഷ് കോടിയേരി ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മുങ്ങി. തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ബിനീഷ് കോടിയേരിയോട് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച്‌ മുന്‍കൂറായി ബിനീഷിന് ഇഡി നോട്ടീസ് കൈമാറിയിരുന്നു.

കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി ഒരുമിച്ചിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാനായിരുന്നു ഇഡിയുടെ തീരുമാനം. മയക്കുമരുന്നുമായി പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇ.ഡി അന്വേഷണം. ഈ കേസുകമായി ബന്ധപ്പെട്ട് ബിനീഷ് നല്‍കിയ മൊഴികളില്‍ ഇഡിയ്ക്ക് പൊരുത്തക്കേടുകള്‍ തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.

സുഖമില്ലെന്ന് കാരണം പറഞ്ഞാണ് ബിനീഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതിരുന്നത്. ബിനീഷിന്റെ ആരോഗ്യനിലയെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ബെംഗളൂരു ഇ.ഡി ഓഫീസ് കൊച്ചി ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, കോടിയേരി ബാലകൃഷ്ണനൊപ്പം താമസിക്കുന്ന ബിനീഷ് കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അറസ്റ്റ് ഭയന്ന് ബിനീഷ് ഒളിവില്‍ പോകാനുള്ള സാധ്യതയും ഇഡി തള്ളിക്കളയുന്നില്ല. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ബിനീഷ് കുറച്ചുനാളുകളായി ഈ അക്കൗണ്ടുകളില്‍ അപ്‌ഡേഷന്‍ നടത്തിയിട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...