ബെംഗളുരു : ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ഇന്ന് ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കും. ഇഡിക്ക് ലഭിച്ച കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്നും ചോദ്യം ചെയ്ത ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെതിരായ നടപടികള്‍ തുടരുകയാണ്.
ലഹരിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങാനാണ് ശ്രമം. ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ബംഗളൂരുവിലെ ബൗറിംഗ് ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം രാത്രിയോടെയാണ് വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.