ലഹരി മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയക്കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയക്കാരന്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റെമിജുസിനെയാണ് നെടുമ്പാശ്ശേരി പോലീസ്, ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ ബെംഗളൂരു മേദനഹള്ളിയിലെ ഫ്ലാറ്റ് വളഞ്ഞു കസ്റ്റഡിയില്‍ എടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എം.ഡി.എം.എ പോലുള്ള ലഹരിമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ റെമിജുസ് എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ നവംബറില്‍ 168 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ നെടുമ്പാശ്ശേരി കരിയാട് നിന്ന് പോലീസ് പിടികൂടിയിരുന്നു. ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കൊണ്ടുവരുന്ന വഴിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

ഇതിന്റെ അന്വേഷണമാണ് നൈജീരിയന്‍ പൗരനിലേക്ക് എത്തിയത്. 2016 ല്‍ മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയ റെമിജുസ് വിസ പുതുക്കി നല്‍കാത്തതിനാല്‍ അനധികൃതമായി ബെംഗളൂരുവില്‍ തങ്ങുകയായിരുന്നു. ഇതിനിടയില്‍ സ്റ്റുഡന്റ് വിസയില്‍ ഇയാളുടെ ഭാര്യയും ഇന്ത്യയിലെത്തി. മുന്‍പ് രണ്ടു പ്രാവശ്യം പിടികൂടാന്‍ പോലീസ് ബെംഗളൂരുവിലെത്തിയെങ്കിലും റെമിജുസ് രക്ഷപ്പെട്ടു. 2017 ല്‍ ലഹരിമരുന്ന് കേസില്‍ ഇയാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇയാളുടെയും കൂട്ടരുടെയും ഇടപാടുകളെക്കുറിച്ച്‌ സമഗ്രമായി അന്വേഷിക്കുമെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എറണാകുളം റൂറല്‍ എസ്.പി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡര്‍ നിയമന വിവാദം : മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ല ; കെ ബാബു

0
കൊച്ചി: വിവാദമായ ഗവണമെൻ്റ് പ്ലീഡര്‍ നിയമനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച്...

ചൈനീസ് മാഗ്നറ്റുകൾ ഇനി ഇല്ല ; ഇലക്ട്രിക്ക് വിപ്ലവം തീർക്കാൻ വെർച്വൽ മാഗ്നറ്റ് സിൻക്രണസ്...

0
ലോകം മുഴുവൻ ചൈനയുടെ കാന്തങ്ങൾക്കായി ക്യൂ നിൽക്കുമ്പോൾ, വെറും സോഫ്റ്റ്‌വെയർ ഉപയോഗിച്ച്...

ദൂരപരിധി ലംഘനം : മാറാടിയിലെ കള്ളുഷാപ്പ് എക്സൈസ് പൂട്ടിച്ചു

0
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ദൂരപരിധി പാലിക്കാതെ പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ്...

ജനങ്ങളാണ് വിഐപികളെന്ന് കരുതിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.സി. വേണു​ഗോപാൽ

0
കോട്ടയം: ജനപ്രതിനിധികൾ വിഐപികളെല്ലെന്നും ജനങ്ങളാണ് വിഐപികളെന്നും കരുതിയ ആളാണ് ഉമ്മൻ ചാണ്ടിയെന്ന് എഐസിസി...