നാസയുടെ ഭാഗമായ കമ്പനിയില്‍ പങ്കാളിയാക്കാം എന്ന് പറഞ്ഞ് കോടികള്‍ തട്ടിയ ആള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ത​ളി​പ്പ​റ​മ്പ് : അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാ​സ​യു​ടെ ചെ​ന്നൈ കേ​ന്ദ്രീ​ക​രി​ച്ച്‌ ആ​രം​ഭി​ക്കു​ന്ന ഡ​യ​റ​ക്‌ട്‌ കോ​ണ്‍ട്രാ​ക്റ്റ് സ്‌​പേ​സ് ടെ​ക്‌​നോ​ള​ജി ക​മ്പ​നി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ ദ​മ്പ​തി​മാ​രു​ടെ ഒ​ന്നേ​കാ​ല്‍ കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ പ്ര​തി അ​റ​സ്റ്റി​ലാ​യി. സംഭവത്തില്‍ കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര കോ​ടേ​രി​ച്ചാ​ല്‍ സ്വ​ദേ​ശി വാ​ഴാ​ട്ട് ഹൗ​സി​ല്‍ ബി​ജു​കു​മാ​ര്‍ (36) ആണ് പിടിയിലായത്. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ റി​ട്ട.സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്നാണ് 1.26 കോ​ടി രൂ​പ​യും 20 പ​വ​ന്റെ ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യത്തു. അറസ്റ്റിന് ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി പി.​വി മ​നോ​ജ് കു​മാ​ര്‍, എ​സ്.​ഐ ദി​നേ​ശ​ന്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​ജി​ത്ത്, പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ നേതൃത്വം നല്‍കി.

പൂ​ക്കോ​ത്ത് തെ​രു സ്വ​ദേ​ശി റി​ട്ട.ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി.ഭാ​ര്‍ഗ​വ​ന്റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ മ​ക​നെ ചെ​ന്നൈ കേ​ന്ദ്രീ​ക​രി​ച്ച്‌ തു​ട​ങ്ങു​ന്ന നാ​സ പ്രോ​ജ​ക്ടി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ബി​ജു​കു​മാ​ര്‍ സു​ഹൃ​ത്തു​ക്ക​ളാ​യ സു​മേ​ഷ്, പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 2015 മു​ത​ല്‍ 2020 വ​രെ​യു​ള്ള അ​ഞ്ചു വ​ര്‍ഷ കാ​ല​യ​ള​വി​ലാ​ണ് നേ​രി​ട്ട് പ​ണ​മാ​യും ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യും 1.26 കോ​ടി രൂ​പ​യും 20 പ​വ​ന്റെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കി​യ​ത്. പി​ന്നീ​ട് മ​ക​നെ പ്രോ​ജ​ക്ടി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​തെ​യും കൊ​ടു​ത്ത പ​ണം തി​രി​ച്ചു​ന​ല്‍കാ​തെ​യും വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി​യ​തി​നെ തു​ട​ര്‍ന്ന് ദ​മ്പ​തി​ക​ള്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. കേ​സ​ന്വേ​ഷ​ണം റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി.

അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത ഡി.​വൈ.​എ​സ്.​പി പി.​വി മ​നോ​ജ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ അ​ന്വേ​ഷി​ച്ച്‌ പേ​രാ​മ്പ്ര​യി​ലെ​ത്തി​യെ​ങ്കി​ലും ഇ​യാ​ള്‍ നാ​ട്ടി​ല്‍നി​ന്ന് മു​ങ്ങി​യ​താ​യി മ​ന​സ്സി​ലാ​യി. ത​ട്ടി​യെ​ടു​ത്ത പ​ണം​കൊ​ണ്ട് പേ​രാ​മ്പ്ര കൂ​രാ​ച്ചു​ണ്ടി​ലും മ​റ്റു​മാ​യി ഇ​യാ​ള്‍ അ​ഞ്ചോ​ളം ബേ​ക്ക​റി തു​ട​ങ്ങു​വാ​നു​ള്ള ഇ​ന്റീ​രി​യ​ല്‍ വ​ര്‍ക്ക് ന​ട​ത്തി വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ ര​ഹ​സ്യ​നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ ഉ​ദു​മ​ല്‍പേ​ട്ടി​ല്‍ പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. ചെ​ന്നൈ ഐ.​ഐ.​ടി​യി​ല്‍നി​ന്നും ബി.​ടെ​ക് എ​ന്‍​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...