ജോലിക്ക് പോകുകയായിരുന്ന സ്ത്രീയുടെ കണ്ണില്‍ പൊടിവിതറി മാല കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജോലിക്ക് പോകുകയായിരുന്ന സ്ത്രീയുടെ കണ്ണില്‍ പൊടിവിതറി സ്വര്‍ണ്ണം കവര്‍ന്ന് സ്കൂട്ടറില്‍ കടന്നു കളഞ്ഞയാളെ പോലീസ് പിടികൂടി. വാളക്കേട് സ്വദേശിനുടെ ഒന്നേകാല്‍ പവന്റെ മാലയാണ് ഇടമണ്‍ സ്വദേശി ജമാലുദ്ദീന്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം വിളക്കുവെട്ടത്ത് വച്ചാണ് ഇയാള്‍ സ്ത്രീയുടെ മാല പറിച്ചെടുത്ത് ഓടിയത്. സ്ഥിരമായി പുല്ലുപറിക്കാനെന്ന തരത്തില്‍ ഈ പ്രദേശത്ത് എത്തിയിരുന്ന ജലാലുദ്ദീന്‍ ദിവസങ്ങളായി സ്ത്രീയെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ജമാലുദീനെ അണ്ടൂര്‍ പച്ചയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്‌ഐമാരായ ഹരീഷ്, അജികുമാര്‍, ജീസ് മാത്യു, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മാല ഇടമണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച ഇയാള്‍ 30000 രൂപ കൈപ്പറ്റിയതായും ഇതില്‍ 12000 രൂപ എടുത്ത് കടം വീട്ടിയതായും പോലീസ് കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒഴിവുകൾ നൂറിലേറെയുണ്ടായിട്ടും നിയമനം നൽകാതെ ജല അതോറിറ്റി

0
മലപ്പുറം : കുടിവെള്ള വിതരണ രംഗത്ത് മേൽനോട്ടത്തിന് ആളില്ലാതെ ജല...

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരന്റെ മരണം ; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ...

0
കണ്ണൂർ: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ്...

പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമം ; പാളിയതോടെ യുവാവ് പിടിയിൽ

0
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാസലഹരിയുമായി യുവാവിനെ പോലീസ്...

ആഡംബര കാറുകൾ വാടകയ്ക്ക് എടുത്ത് വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കും ; ലഹരിവിൽപന സംഘം പിടിയിൽ

0
കോഴിക്കോട്: ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് ലഹരി വിൽപന നടത്തുന്ന സംഘം ഡാൻസാഫിന്റെ...