ഒഴിവുകൾ നൂറിലേറെയുണ്ടായിട്ടും നിയമനം നൽകാതെ ജല അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കുടിവെള്ള വിതരണ രംഗത്ത് മേൽനോട്ടത്തിന് ആളില്ലാതെ ജല അതോറിറ്റി പ്രതിസന്ധി നേരിടുമ്പോഴും, ഓവർസിയർ ഗ്രേഡ് III തസ്തികയിലേക്കുള്ള നിയമനങ്ങൾ അധികൃതർ ബോധപൂർവം വൈകിപ്പിക്കുന്നതായി ആക്ഷേപം. നൂറിലേറെ ഒഴിവുകൾ നിലവിലുണ്ടായിട്ടും സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് ഉദ്യോഗാർഥികളെ തെരുവിലിറക്കുന്ന സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ.

ജല അതോറിറ്റി ഉദ്യോഗാർഥികൾക്ക് നൽകിയ വിവരാവകാശ മറുപടി പ്രകാരം ഓവർസിയർ ഗ്രേഡ് III തസ്തികയിൽ 175 ഒഴിവുകളുണ്ട്. ഇതിൽ 113 എണ്ണം തസ്തിക മാറ്റത്തിനു വേണ്ടി നീക്കിവച്ചതാണ്. ഈ ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നേടിയത് 35 പേർ മാത്രം. 4 മാർക്ക് നേടിയ ആൾ പോലും പട്ടികയിലുൾപ്പെട്ടു. മുഴുവൻ പേർക്കും നിയമനം നൽകിയാലും ഈ വിഭാഗത്തിൽ മാത്രം 78 ഒഴിവുകൾ ബാക്കി വരും. അതേസമയം ഈ വിഭാഗത്തിൽ നിയമന ശുപാർശ ലഭിച്ച പലരും പുതിയ ജോലിയിൽ ചുമതലയേറ്റിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...