കുമ്പഴ പാലത്തിന് സമീപം പാതയോരത്ത് അപകടകരമായി മരക്കുറ്റികള്‍

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴ പാലത്തിന് സമീപം റോഡില്‍ വീണുകിടക്കുന്ന മരക്കുറ്റികള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. റോഡിന് വീതി കുറവുള്ള ഭാഗത്താണ് മരക്കുറ്റി വീണ് കിടക്കുന്നത്. വാഹനങ്ങള്‍ ഒരു വശത്തേക്ക് കൂടുതല്‍ ഒതുക്കി പോയാല്‍ ഇതില്‍ ടയറുകള്‍ കയറി മറിയുവാനുള്ള സാധ്യത കൂടുതലാണ്. ഈ ഭാഗത്താണ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച്  രണ്ട് പേരുടെ ജീവന്‍ നഷ്ടമായത്. റോഡിന് സമീപത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് മുറിച്ച് മാറ്റിയ മരത്തിന്റെ  കുറ്റികള്‍ ഇതുവരെയും നീക്കം ചെയ്തിട്ടില്ല. പാലം കയറിയിറങ്ങി കുമ്പഴ ഭാഗത്തേക്ക് വരുന്ന ബൈക്ക് യാത്രക്കാര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ അപകടക്കെണിയായി മാറുന്നത്. ഈ ഭാഗത്ത് വെളിച്ചം കുറവായതിനാല്‍ ഇവിടെ ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

റോഡിലൂടെ പോകുന്ന കാല്‍നട യാത്രക്കാര്‍ക്കും മരക്കുറ്റികള്‍ ഭീഷണിയായി മാറുന്നുണ്ട്. സമീപത്തെ സ്കൂളിലേക്ക് കൊച്ചുകുട്ടികള്‍ അടക്കം ഈ വഴി സഞ്ചരിക്കുന്നുണ്ട്. പാതയോരത്തോട് ചേര്‍ന്ന് ഇത് കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ആളുകള്‍ക്ക് നടക്കുവാനും ബുദ്ധിമുട്ടാകുന്നു. വെട്ടിമാറ്റിയ തടി കഷ്ണങ്ങളും ഇവിടെ തന്നെ കൂട്ടിയിട്ടിട്ടുണ്ട്. മാസങ്ങളായി ഇത് അപകട ഭീഷണിയായി റോഡരികില്‍ കിടന്നിട്ടും അധികൃതര്‍ ആരും തന്നെ ഇത് കണ്ട മട്ടില്ല എന്നാണ് യാത്രകാര്‍ പറയുന്നത്. മരക്കുറ്റികളും തടി കഷ്ണങ്ങളും ഇവിടെ നിന്നും മാറ്റി അപകട ഭീതി ഒഴിവാക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...