പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമം ; പാളിയതോടെ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാസലഹരിയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അനന്തു (27) ആണ് കോടനാട് കാവുംപുറം ഭാഗത്തുനിന്ന് പിടിയിലായത്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കോടനാട് പോലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അനന്തുവിൽനിന്ന് 0.556 ഗ്രാം രാസലഹരി കണ്ടെടുത്തു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. 2019-ൽ ഒന്നര കിലോ കഞ്ചാവുമായി അനന്തുവിനെ പാലക്കാട് എക്സൈസ് പിടികൂടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

കോടനാട് ഇൻസ്പെക്ടർ എഎസ് സരിൻ, എസ്ഐ വി പി ശിവദാസ്, എഎസ്ഐമാരായ പിഎ അബ്ദുൽ മനാഫ്, എംസി ചന്ദ്രലേഖ, സെബി ആന്റണി, പ്രസീൻ രാജ്, സീനിയർ സിപിഒമാരായ ടിഎ അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...