ആലപ്പുഴ : ലഹരിക്കടത്ത് കേസില്‍ ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ഷാനവാസിനെതിരെ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ സെല്ലിലേക്ക് പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗം നല്‍കിയ പരാതി ജില്ലാ പോലിസിന് കൈമാറുകയായിരുന്നു. ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസ ജോണ്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സെപെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍ ബി സാബുവിനാണ് അന്വേഷണ ചുമതല. ഷാനവാസിന്‍റെ ആസ്തികള്‍, സാമ്പത്തിക ഇടപാടുകള്‍, ലഹരി, ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നിവ പരിശോധിക്കും. ആലപ്പുഴ സൗത്ത് ഏരിയാ കമ്മറ്റി അംഗമാണ് പരാതിക്കാരന്‍. പാര്‍ട്ടി അംഗമെന്ന നിലയില്‍ തന്നെയാണ് പരാതി നല്‍കിയത്.
തെറ്റായ ഒരു പ്രവണതക്കും പാര്‍ട്ടി കൂട്ട് നില്‍ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങള്‍ക്ക് അന്യമായ ഒന്നും പാര്‍ട്ടി അംഗീകരിക്കില്ല. കരുനാഗപ്പള്ളി ലഹരി കടത്തില്‍ ഷാനവാസ് കുറ്റക്കാരന്‍ അല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. പ്രഥമിക നടപടിയായിട്ടാണ് ഷാനവാസിനെ സസ്പെന്‍റ് ചെയ്തത്. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളുണ്ടായാല്‍ സംഘടനാ ഇടപെടല്‍ സ്വാഭാവികമാണ്. താഴേത്തട്ടില്‍ വരെ പാര്‍ട്ടി ഇടപെടും. സസ്പെന്‍ഷന്‍ എന്നത് പാര്‍ട്ടിയുടെ ജാഗ്രതയുള്ള നടപടിയാണ്. അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലേ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയൂ. പാര്‍ട്ടിയുടെ മുന്നില്‍ വരുന്ന കേസുകളെല്ലാം അന്വേഷിച്ച് നടപടിയെടുക്കും. ലക്ഷക്കണക്കിന് മികച്ച പാര്‍ട്ടിക്കാരുള്ള സംഘടനയില്‍ ചുരുക്കം ചിലര്‍ക്കെതിരെ പരാതികള്‍ ഉണ്ടാകുമെന്നും എം വിഗോവിന്ദന്‍ പറഞ്ഞു.
മൂന്ന് ദിവസം മുമ്പാണ് പുലര്‍ച്ച കരുനാഗപ്പള്ളി മോഡല്‍ സ്കൂളിന് സമീപത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ഷാനവാസിന്‍റെ ഉടസ്ഥതയിലുള്ള ലോറിയില്‍നിന്ന് പിക് അപ് വാനിലേക്ക് ഇറക്കുകയായിരുന്ന നിരോധിത ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ആറിന് കരാറുണ്ടാക്കിയതായി പറയുന്ന ലോറി ഞായറാഴ്ച പുലര്‍ച്ച 2.30നാണ് പിടിയിലാകുന്നത്. ലോറി ഇടുക്കി സ്വദേശിക്ക് വാടകയ്ക്ക് നല്‍കിയതായാണ് ഷാനവാസ് പ്രതികരിച്ചത്.
എന്നാല്‍ പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പുണ്ടാക്കിയതായി പറയുന്ന വാടകക്കരാറില്‍ സാക്ഷികളുടെ പേരോ ഒപ്പോ ഇല്ല. വാടകക്ക് എടുത്തതായി രേഖയിലുള്ള ജയന്‍റെ വിലാസത്തിലും വ്യത്യാസമുണ്ട്. പ്രതിമാസം 55,000 രൂപക്ക് വാടകക്ക് രണ്ട് ദിവസം മുമ്പ് മാത്രമാണ് 11 മാസത്തേക്ക് കരാറുണ്ടാക്കിയിട്ടുള്ളത്. ലഹരി വസ്തുക്കള്‍ കടത്തുന്നതിന് ചമച്ചതാണ് ഈ കരാറെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033