അടിപിടിക്കിടെ മാല മോഷ്ടിച്ചെന്ന് പരാതി ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അടിപിടി നടക്കുന്നതിനിടെ സ്വർണമാല പൊട്ടി നിലത്തുവീണു. മാല മോഷ്ടിച്ചെന്ന് ഉടമ പോലീസിൽ പരാതി നൽകിയതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് ബസിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ പോലീസ് പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് നികർത്തിൽ ബിനു ജയചന്ദ്രൻ (30) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് അയൽവാസിയും സുഹൃത്തുമായ രജീഷും ബിനുവും തമ്മിൽ നേതാജി സരിഗ വായനശാലയ്ക്ക് സമീപം വെച്ച് അടിപിടി ഉണ്ടായത്. രജീഷിന്റെ മാലയാണ് അടിപിടിക്കിടെ പൊട്ടിവീണത്. തുടർന്ന് മാല മോഷ്ടിച്ചെന്നാരോപിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട ബിനു കെഎസ്ഡിപിക്ക് സമീപത്ത് നിന്ന് സ്വകാര്യ ബസിൽ കയറിപ്പോകുന്നത് മണ്ണഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ ഉല്ലാസ് കണ്ടു. തുടർന്ന് ഉല്ലാസും ബിനു കയറിയ ബസിൽ ഓടിക്കയറി. ബിനു ഇരുന്ന സീറ്റിൽ ഉല്ലാസും സ്ഥാനം പിടിച്ചു. താൻ കെണിയിലായെന്ന് മനസിലാക്കിയ ബിനു യാത്രയ്ക്കിടെ ബസിന്റെ ജനാലവഴി പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമം നടത്തി. ബിനുവിനെ കടന്നുപിടിച്ച ഉല്ലാസ് യാത്രക്കാരുടെ സഹായത്തോടെ ബിനുവിനെ കീഴ്പെടുത്തുകയായിരുന്നു. ബിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്എച്ച്ഒ ടോൾസൺ പി ജോസഫ് പറഞ്ഞു. നിരവധി കേസുകള്‍ പ്രതിയാണ് ബിനു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...