Saturday, April 26, 2025 6:20 am

ലഹരി വിമുക്ത കേരളം പ്രചാരണത്തിന് ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണത്തിന് ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ തുടക്കമാകും. ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിനു പുറമേ ജില്ലാ തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും തദ്ദേശ സ്വയംഭരണ വാര്‍ഡ് തലത്തിലും സ്‌കൂള്‍, കോളേജ് തലത്തിലും സമിതികള്‍ പ്രവര്‍ത്തിക്കും. ജില്ലാതല സമിതിയുടെ അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോ-ഓര്‍ഡിനേറ്റര്‍ ജില്ലാ കളക്ടറുമാണ്. എംപിയും ജില്ലയിലെ എംഎല്‍എമാരും പ്രത്യേക ക്ഷണിതാക്കളുമായിരിക്കും.

ജില്ലാ പോലീസ് മേധാവി, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, കായികവും യുവജനക്ഷേമവും വകുപ്പ് പ്രതിനിധി, കൊളീജിയേറ്റ്/ ടെക്നിക്കല്‍/ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍, സ്പോര്‍ട്സ് കൗണ്‍സില്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളുമാണ്.

ഒക്ടോബര്‍ മൂന്നിന് എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഓരോ ക്ലാറൂമിലും ലഹരി വിമുക്ത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി നടത്തുന്ന പ്രസംഗം ക്ലാസില്‍ കേള്‍പ്പിക്കും. ഒക്ടോബര്‍ ആറിനും ഏഴിനും എല്ലാ വിദ്യാലയത്തിലും രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ എട്ടു മുതല്‍ 12 വരെ ലൈബ്രറി/ഹോസ്റ്റലുകള്‍/ക്ലബുകള്‍/ അയല്‍ക്കൂട്ടങ്ങള്‍/ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ പരമാവധി കേന്ദ്രങ്ങളില്‍ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും.

പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ 14 വരെ നടത്തുന്ന സാമൂഹിക ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ പരിപാടികളില്‍ ലഹരി വിരുദ്ധ പ്രചാരണം ഉള്‍പ്പെടുത്തും. പട്ടികജാതി/ പട്ടികവര്‍ഗ സങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പയിന്‍ പ്രത്യേകമായി നടത്തും. പ്രമോട്ടര്‍മാര്‍ക്ക് ഇതിനുള്ള ചുമതല നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തൊഴില്‍ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചാരണം നടത്തും. ഒക്ടോബര്‍ 15 മുതല്‍ 22 ഇതിനായി പ്രത്യേക കാമ്പയിന്‍ നടത്തും.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഒക്ടോബര്‍ ഒന്‍പതിന് ലഹരി വിരുദ്ധ സഭ സംഘടിപ്പിക്കും. ഒക്ടോബര്‍ 14ന് ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, പ്രധാന ടൗണുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ് സംഘടിപ്പിക്കും. ലോകഭക്ഷ്യദിനമായ ഒക്ടോബര്‍ 16ന് വൈകുന്നേരം നാലു മുതല്‍ ഏഴു വരെ എല്ലാ വാര്‍ഡുകളിലും തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ജനജാഗ്രതാ സദസ് നടത്തും. ഒക്ടോബര്‍ 24ന് ദീപാവലി ദിനത്തില്‍ ലഹരി വിരുദ്ധ ദീപം തെളിക്കല്‍ നടത്തും.

ഒക്ടോബര്‍ 22ന് എംപി, എംഎല്‍എമാരുടെ നേതൃത്വത്തില്‍ ദീപം തെളിക്കല്‍. ഒക്ടോബര്‍ 23നും 24നും എല്ലാ ഗ്രന്ഥശാലകളിലും ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 25ന് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ലഹരിക്കെതിരേ ദീപം തെളിക്കല്‍. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ മയക്കുമരുന്ന് കത്തിക്കലും ലഹരി വിരുദ്ധ ശൃംഖലയും സംഘടിപ്പിക്കും. ഈ പരിപാടിയുടെ പ്രചാരണാര്‍ഥം ഒക്ടോബര്‍ 30നും 31നും വിളംബര ജാഥകള്‍ വ്യാപകമായി സംഘടിപ്പിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒമാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കേരളത്തിന് വമ്പൻ ജയം

0
മസ്‌കത്ത്: ഒമാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കേരളത്തിന് 76 റൺസ് ജയം. കേരളം...

ഐപിഎൽ ; ധോണി പടയെ അഞ്ച് വിക്കറ്റിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്

0
ചെന്നൈ: ഐപിഎല്ലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയം. ചെന്നൈ...

സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം ഉ​യ​ർ​ന്ന നി​ല​യി​ൽ

0
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്നു. ക​ഴി​ഞ്ഞ...

ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

0
സുഹാർ : ഒമാനിലെ സഹമിൽ കല്പക റസ്റ്ററന്റ് നടത്തിപ്പിൽ പങ്കാളിയായി പ്രവർത്തിച്ച...